ഹാ​ഇ​ൽ ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച അ​ബ്​​ദു​സ​ത്താ​ർ മം​ഗ​ലം അ​നു​സ്​​മ​ര​ണ യോ​ഗം

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ബ്​​ദു​സ​ത്താ​ർ മം​ഗ​ല​ത്തെ അ​നു​സ്മ​രി​ച്ച് ഹാ​ഇ​ൽ ന​വോ​ദ​യ

ഹാ​ഇ​ൽ: പ്ര​വാ​സി​യും ഹാ​ഇ​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന അ​ബ്​​ദു​സ​ത്താ​ർ മം​ഗ​ല​ത്തി​െൻറ നി​ര്യാ​ണ​ത്തി​ൽ ഹാ​ഇ​ൽ ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം മം​ഗ​ലം സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​സ​ത്താ​ർ എ​ല്ലാ​വ​രോ​ടും സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ ഇ​ട​പെ​ട്ടി​രു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു. ഹാ​ഇ​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ സു​പ​രി​ചി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ പെ​ട്ടെ​ന്നു​ള്ള വി​യോ​ഗം സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ വേ​ദ​ന​യാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ഇ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്​​റ്റു​ഡി​യോ ന​ട​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം, പി​ന്നീ​ട് ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം യാ​ത്ര​ക്കി​ട​യി​ൽ ദ​മ്മാ​മി​ൽ വെ​ച്ച് നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് സ​ത്താ​റി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് മ​റ​വു ചെ​യ്തു.

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക​രി​യ്യ ആ​യ​ഞ്ചേ​രി (കെ.​എം.​സി.​സി), മു​നീ​ർ സ​ഖാ​ഫി (ഐ.​സി.​എ​ഫ്), ര​ജീ​ഷ് ഇ​രി​ട്ടി (ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ), മു​ഹ​മ്മ​ദ് രാ​ഖി (അ​സ്റാ​ർ ഗ്രൂ​പ്പ്), ഷാ​ജി താ​മ​ര​ശേ​രി (മ​ല​യാ​ളി കൂ​ട്ടാ​യ്മ), ഹ​ബീ​ബ് ഹോ​സ്പി​റ്റ​ൽ എം.​ഡി നി​സാം പ​റ​ക്കോ​ട് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹ​ർ​ഷാ​ദ് സ്വാ​ഗ​ത​വും പ്ര​ശാ​ന്ത് ന​വോ​ദ​യ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Hail Navodaya tribute to social activist Abdussattar Mangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.