ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ജിദ്ദയിൽ സംഘടിപ്പിച്ച രണ്ടാം വാർഷികാഘോഷ
പരിപാടിയിൽ സംബന്ധിച്ചവർ
ജിദ്ദ: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ രണ്ടാം വാർഷികം ജിദ്ദയിൽ വിപുലമായി ആഘോഷിച്ചു. ബെസ്റ്റ് വേ കലാകാരൻമാരും ജിദ്ദയിലെ ഗായകരും ചേർന്ന് പരിപാടിക്ക് മാറ്റുകൂട്ടി. അൽ സാമിർ ദല്ല കോമ്പൗണ്ടിൽ നടന്ന ആഘോഷ പരിപാടികൾ വൈസ് പ്രസിഡന്റ് ഹംസത്തലി മങ്കട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ വയനാട് അധ്യക്ഷത വഹിച്ചു. യഹിയ കൊടിഞ്ഞി ബെസ്റ്റ് വേ കൾച്ചർ സൊസൈറ്റിയെ സദസ്സിന് പരിചയപ്പെടുത്തി.
അർഷിദ് വട്ടത്തൂർ, സിറാജ് തങ്ങൾ, സുബൈർ വയനാട്, ലത്തീഫ് വയനാട്, സി.പി. ശിഹാബ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഷറഫു പാണ്ടിക്കാട് സ്വാഗതവും നജാഫ് കടലുണ്ടി നന്ദിയും പറഞ്ഞു. പരിപാടിയിൽ ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ സ്വർണ നാണയം കോയ താനൂർ സ്വന്തമാക്കി. മറ്റ് എട്ടോളം സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.