അസീസ്
ദമ്മാം: നാലുവർഷത്തിന് മുമ്പ് ഗൾഫിലെത്തിയ യുവാവ് രണ്ട് വർഷത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയതായി സൗദിയിലെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കി. പൊന്നാനി ബിയ്യം, തയ്യിലവളപ്പിൽ പരേതനായ മുഹമ്മദിെൻറയും ഫാത്വിമയെടയും മകൻ അസീസി (37)നെയാണ് കുടുംബം നാലുവർഷമായി തിരയുന്നത്.
ഇദ്ദേഹത്തിെൻറ രോഗിയും, വൃദ്ധയുമായ ഉമ്മയുടെ മകനെ തേടിയുള്ള കരൾ അലിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. കുടുംബം നൽകിയ പാസ്പോർട്ട് പകർപ്പ് പ്രകാരം ഇദ്ദേഹം സൗദിയിൽ ഇല്ലെന്നുള്ള വിവരം ദിവസങ്ങൾക്ക് മുമ്പ് തന്നെ വ്യക്തമായിരുന്നു. എങ്കിലും ഇദ്ദേഹം സൗദിയിലുണ്ടെന്ന കുടുംബത്തിെൻറ ആവർത്തിച്ചുള്ള ഉറപ്പിന്മേൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
2012 ഡിസംബർ 19 നാണ് ഇയാൾ ദമ്മാം കേന്ദ്രമായുള്ള ഒരു മാൻപവർ കമ്പനിയിൽ ജോലിക്കാരനായി എത്തിയത്. 2016ജനുവരി 29 ന് മടങ്ങി പോവുകയും ചെയ്തു. ഇക്കാലയളവിലെല്ലാം ഇദ്ദേഹത്തിന് കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ശേഷം എന്ത് സംഭവിച്ചു എന്നതാണ് ഏറെ സംശയത്തിനിടയാക്കിയത്.
മലപ്പുറം പാസ്പോർട്ട് ഓഫിസും, സൗദിയിലെ എമിഗ്രേഷൻ വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇതിനുള്ള ഉത്തരം ലഭിച്ചത്്. 2016 മാർച്ചിൽ കാലാവധി കഴിഞ്ഞ പാസ്പോർട്ട് അസീസ് മലപ്പുറം പാസ്പോർട്ട് ഓഫിസിൽ നിന്ന് പുതുക്കുകയും പുതിയ വിസയിൽ 2016 സെപ്റ്റംബറിൽ അൽ 'മഹാറ' കമ്പനിയിൽ ജീവനക്കാരനായി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തുകയും ചെയ്തു.
ഈ കമ്പനിയായിരിക്കണം അസീസിനെ ജോലിക്കായി ദമ്മാമിലേക്ക് അയച്ചതെന്ന് കരുതുന്നു. മൂന്നു വർഷം അവിടെ ജോലിചെയ്ത ഇയാൾ 2018 സെപ്റ്റംബറിൽ റിയാദിൽ നിന്ന് ഗൾഫ് എയർ വിമാനത്താവളത്തിൽ ബഹ്ൈറൻ വഴി മുംബൈയിലേക്കാണ് പോയിട്ടുള്ളത്. ഇക്കാലയളവിലൊന്നും ഇദ്ദേഹം കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. വീട്ടിലെ ചെറിയ പിണക്കങ്ങളിൽ മനം നൊന്ത് അസീസ് കുടുംബവുമായുള്ള ബന്ധം വിഛേദിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ വിശദീകരണം.
നിലവിൽ നോർക്ക റൂട്സ് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരശേഖരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. ഗൾഫിൽ നിന്നുള്ള മടക്കയാത്ര മുംബെയിലേക്കായതിനാൽ വീട്ടിൽ വരാതെ മറ്റെവിടെയെങ്കിലും ജോലിചെയ്യുകയായിരിക്കും എന്നാണ് കരുതുന്നതെന്നും നാസ് പറഞ്ഞു.
സൗദിയിലില്ലെന്ന വിവരം ദിവസങ്ങൾക്ക് മുമ്പ് ലഭിച്ചിട്ടും കൂടുതൽ വ്യക്തത വരുത്തുന്നതിനും, അന്വേഷണത്തിനും വേണ്ടിയുമാണ് ദിവസങ്ങൾ കാത്തിരുന്നതെന്നും നാസ് പറഞ്ഞു. ഗൾഫിലില്ലെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കാതിരുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും വ്യക്തമായ ഉത്തരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.