Posted On
date_range Updated On
date_range പത്താം ക്ലാസ്: റിയാദിലെ മികച്ച വിജയിക്ക് ഐ.എം.എ അവാർഡ്
റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജോ ജോഷി മെമ്മോറിയൽ എൻഡോവ്മെൻഡിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂളുകളിലെ ഇന്ത്യക്കാരായ വിദ്യാർഥികളിൽ സി.ബി.എസ്.ഇ 10ാം തരം ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്താണ് എൻഡോവ്മെൻറ് നൽകുന്നത്.
റിയാദ് മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിയായിരുന്ന ജോ ജോഷിയുടെ അനുസ്മരണാർഥം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ്. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അപേക്ഷ ഫോമുകൾ റിയാദ് ഐ.എം.എയുടെ വെബ്സൈറ്റിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ riyadhima@gmail.com എന്ന വിലാസത്തിൽ അയക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂലൈ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.