Posted On
date_range Updated On
date_range വെള്ളിത്തിര
വാതിലിൽ മുട്ടിയ നടനമഹാന്മാർ
ഉള്ളത്തിൽ ഭയമേറി നടപ്പൂ!
വെള്ളിത്തിരയിലെ നായക നടനോ
പൂവങ്കോഴിതൻ മർക്കട ചേഷ്ട!
മാനഭയത്താൽ ഓടിമറഞ്ഞിതു
മലയാളത്തിൽ പ്രതിഭകളെത്ര!
മാനംവിറ്റും നേടിയ പണമതിൽ
മാനക്കേടുകൾ മായ്പവരെത്ര!
അഭിമാനത്തിനു വിലയിട്ടവരെ
അന്തസ്സോടെ ചെറുത്തവരെത്ര!
അന്തസ്സില്ലാ താരമതെങ്കിലും
രാഷ്ട്രീയത്തിൽ വന്നവരെത്ര!
ഇവ്വിധമപചയമൊത്തിരി നിറയും
‘AMMA’തൻ മക്കളിതെന്തൊരു കഷ്ടം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.