അറഫ പ്രസംഗം തത്സമയം വിവർത്തനം ചെയ്​തത്​ 35 ലധികം ഭാഷകളിലേക്ക്

അറഫ: ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ ഇമാം ഡോ. അലി അൽഹുദൈഫി നടത്തുന്ന പ്രസംഗം 35 ലധികം ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്​തു. ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് ഇസ്‌ലാമി​െൻറ സഹിഷ്ണുതയുടെ സന്ദേശം എത്തിക്കാനും സാംസ്കാരിക കൈമാറ്റം വർധിപ്പിക്കാനുമായി സൗദി ഭരണകൂടത്തി​െൻറ മേൽനോട്ടത്തിൽ ഇരുഹറം മതകാര്യ ജനറൽ അതോറിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്. ഹജ്ജ് സന്ദേശത്തി​െൻറ ആഗോള മാനവും തീർഥാടകരെ സേവിക്കുന്നതിൽ സൗദിക്കുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതി.

ഉയർന്ന നിലവാരമുള്ള പ്രക്ഷേപണം ഉറപ്പാക്കാൻ വിവർത്തകർക്കായി പ്രത്യേക സൗണ്ട് പ്രൂഫ് ബൂത്തുകളും നൂതന സാങ്കേതിക സോഫ്റ്റ്‌വെയറുകളും അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് ടെക്​സ്​റ്റ്​, ഓഡിയോ വിവർത്തനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പൊതുസ്ഥാപനങ്ങൾ, ബസുകൾ, ഹോട്ടൽ സ്ക്രീനുകൾ എന്നിവടങ്ങളിൽ ക്യൂ.ആർ കോഡുകൾ വിതരണം ചെയ്തു.

സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, മാധ്യമ മന്ത്രാലയത്തി​െൻറ ഏകോപനത്തോടെ അന്താരാഷ്​ട്ര മാധ്യമങ്ങൾ വഴിയും പ്രസംഗം തത്സമയം സംപ്രേഷണം ചെയ്​തു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വൈവിധ്യമാർന്ന ജനങ്ങളിലേക്ക് അവരുടെ മാതൃഭാഷകളിൽ തന്നെ സന്ദേശമെത്തിച്ച് തീർഥാടകരുടെ ആത്മീയ അനുഭവം സമ്പന്നമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അതോറിറ്റി ഉറപ്പുവരുത്തിയിരുന്നു.

Tags:    
News Summary - Arafat speech translated live into more than 35 languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.