പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ടി. ​അ​ബ്​​ദു​ൽ മ​ജീ​ദി​ന് കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​റ്റി യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ടി. ​അ​ബ്​​ദു​ൽ മ​ജീ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 36 വ​ർ​ഷം നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​റ്റി യൂ​നി​റ്റ് അം​ഗം ടി. ​അ​ബ്​​ദു​ൽ മ​ജീ​ദി​ന് യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വെ​ച്ചാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ക​ളി​യാ​ട്ട​മു​ക്ക് സ്വ​ദേ​ശി​യാ​യ ടി. ​അ​ബ്​​ദു​ൽ മ​ജീ​ദ് ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്​​ദു​ൽ സ​ലാം, ജോ.​സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​നി​റ്റ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ഉ​പ​ഹാ​രം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ലാ​ലും സെ​ക്ര​ട്ട​റി ക​ലാ​മും ചേ​ർ​ന്ന് അ​ബ്​​ദു​ൽ മ​ജീ​ദി​ന് സ​മ്മാ​നി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ക​ലാം സ്വാ​ഗ​ത​വും ടി. ​അ​ബ്​​ദു​ൽ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - T. Abdul Majeed, who is returning after completing his tour, was given a tour guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.