ജിദ്ദ: ഹജ്ജ് തീർഥാടകരെ മിനായിൽനിന്ന് അറഫയിലെത്തിക്കുന്ന ദൗത്യം വിജയകരമായിരുന്നുവെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. നിശ്ചിത സമയത്തിനകം തീർഥാടകരെ അറഫയിലെത്തിക്കാൻ സാധിച്ചു. 10 മണിയായപ്പോഴേക്കും മിനായിൽ ആളുണ്ടായിരുന്നില്ല. യാത്രയുടെ സമയപ്രതിബദ്ധ 88 ശതമാനം കവിഞ്ഞതായും മന്ത്രാലയം പറഞ്ഞു. 20,000 ബസ് സർവിസുകളിലായാണ് തീർഥാടകരെ എത്തിച്ചത്. ട്രെയിനുകളും തീർഥാടകരുടെ യാത്രക്കുണ്ടായിരുന്നുവെന്നും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.