ഹ​ജ്ജ് സു​ര​ക്ഷാ​സേ​ന​യു​ടെ പ​രേ​ഡ്

ഹ​ജ്ജി​നെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യി ചെ​റു​ക്കും: പൊ​തു​സു​ര​ക്ഷാ മേ​ധാ​വി, ഹ​ജ്ജ് സു​ര​ക്ഷാ​സേ​ന പൂ​ർ​ണ സ​ജ്ജം

മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്കാ​നോ, തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​ക്കും ക​ർ​മ​ങ്ങ​ൾ​ക്കും ത​ട​സ്സം സൃ​ഷ്‌​ടി​ക്കാ​നോ ഉ​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​റും ഹ​ജ്ജ് സു​ര​ക്ഷ ക​മ്മി​റ്റി മേ​ധാ​വി​യു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി വ്യ​ക്ത​മാ​ക്കി.

മ​ക്ക​യി​ൽ ഹ​ജ്ജ് സു​ര​ക്ഷാ​സേ​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സൈ​നി​ക പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ലും മി​ക​ച്ച സം​ഘാ​ട​ന മി​ക​വി​ലും സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളും ഭാ​വി​യി​ലെ എ​ല്ലാ സാ​ധ്യ​ത​ക​ളും മു​ൻ​കൂ​ട്ടി വി​ല​യി​രു​ത്തി സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ-​പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക, മ​ദീ​ന, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ക്കു​ന്ന പാ​ത​ക​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് സേ​ന ഇ​തി​ന​കം ദൗ​ത്യം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​റു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് സു​ര​ക്ഷാ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്ന് അ​ൽ​ബ​സ്സാ​മി ചൂ​ണ്ടി​ക്കാ​ട്ടി.

ശ്ര​ദ്ധേ​യ​മാ​യി സൈ​നി​ക പ​രേ​ഡ്

മ​ക്ക: തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ സ​ന്ന​ദ്ധ​ത​യും പ​ര​സ്പ​ര ഏ​കോ​പ​ന​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു മ​ക്ക​യി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സൈ​നി​ക പ​രേ​ഡ്. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫി​െൻറ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഹ​ജ്ജ് ദൗ​ത്യ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സു​ര​ക്ഷാ​സേ​ന​ക​ൾ ഉ​യ​ർ​ന്ന സ​ന്ന​ദ്ധ​ത​യാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ‘എ​ക്സ്’ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​ത്വ​വും ശാ​ന്ത​ത​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട​ങ്ങി​ൽ മ​ദീ​ന മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ എ​ന്നി​വ​ർ​ക്ക് പു​റ​മെ പ്ര​മു​ഖ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സൈ​നി​ക-​സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Any attempt to politicize Hajj will be dealt with severely: Chief of Public Security, Hajj Security Force fully prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.