സംഗീതസന്ധ്യയായി ‘പാട്ടുകൂട്ടം ദശവസന്തം 2K26’; ജിദ്ദയിൽ വാർഷികാഘോഷം ശ്രദ്ധേയമായി

ജിദ്ദ: ഗായകരുടെ ജിദ്ദയിലെ കൂട്ടായ്മയായ പാട്ടുകൂട്ടം മ്യൂസിക്കൽ ബാൻഡിെൻറ 10-ാം വാർഷികാഘോഷം ‘പാട്ടുകൂട്ടം ദശവസന്തം 2K26’ എന്ന പേരിൽ സംഘടിപ്പിച്ചു.

ബാഗ്ദാദിയയിലെ അൽവഫ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി സംഗീതാസ്വാദകരുടെയും കലാപ്രേമികളുടെയും വൻ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായൊരു സംഗീതവിരുന്നായി മാറി.

പാട്ടുകൂട്ടം ചെയർമാൻ ടി.കെ. അബ്ദുറഹ്മാൻ, പ്രസിഡൻറ് ഇസ്മാഈൽ മണ്ണാർക്കാട്, സെക്രട്ടറി മൻസൂർ വയനാട്, നിസാർ മടവൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാരംഭ നടപടികൾ നടന്നത്.

ഖാലിദ് പാളയാട്ട്, ഷബീർ പെരിന്തൽമണ്ണ, സലീം പന്തല്ലൂർ, ഇസ്മാഈൽ മണ്ണാർക്കാട് എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റിയാസ് മേലാറ്റൂർ ചടങ്ങിെൻറ അവതാരകനായി.

പാട്ടുകൂട്ടം മ്യൂസിക്കൽ ബാൻഡ് ഗായകരായ ഷബീർ കൊട്ടപ്പുറം, ഗഫൂർ കുന്നപ്പള്ളി, ജവാദ് പെരുമ്പാവൂർ, നാദിർഷ കരുനാഗപ്പള്ളി, യൂസഫ് കരുളായി, റഹീം കാക്കൂർ, റോഷൻ അലി, ജുനൈദ്, മുബാറക് ഗസൽ, നസീർ പരിയാപുരം, റാഫി ആലുവ എന്നിവരും അതിഥി ഗായകരായി എത്തിയ ഡോ. ആലിയ അബ്ദുൽ കരീം, ഡോ. മിർസാന ഷാജു, ഫർസാന യാസിർ, രമ്യ ബ്രൂസ്, അനഘ, അഫ്ര റാഫി എന്നിവരും ചേർന്നൊരുക്കിയ ഗാനമേള സദസ്സിന് വേറിട്ട അനുഭവമായി. കൂടാതെ ഫൈസ ഗഫൂറിെൻറ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ ഒപ്പനയും സിനിമാറ്റിക് ഡാൻസും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടി.

Tags:    
News Summary - Musical evening 'Pattukoottam Dashavasantham 2K26'; Annual celebrations notable in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.