‘ആൻ ഇവനിങ് വിത്ത് പീസ് റേഡിയോ’ പരിപാടിയിൽ ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: കിഴക്കൻ പ്രവിശ്യ സൗദി ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച ‘ആൻ ഇവനിങ് വിത്ത് പീസ് റേഡിയോ’ പരിപാടി ശ്രദ്ധേയമായി. ശാസ്ത്ര-സാങ്കേതിക പുരോഗതി വ്യക്തിയുടെയും സമൂഹത്തിെൻറയും നന്മയ്ക്കായി പ്രയോജനപ്പെടുത്താനും, ധാർമിക മൂല്യങ്ങളുള്ള ആരോഗ്യകരമായ സാമൂഹിക സംസ്കാരം വളർത്താനുമാണ് പീസ് റേഡിയോ എന്ന ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. ധാർമിക-പൗരബോധം ലക്ഷ്യമിടുന്ന ഈ 24 മണിക്കൂർ റേഡിയോയിൽ നൂറിലധികം അവതാരകർ നയിക്കുന്ന എൺപതിലേറെ വൈവിധ്യമാർന്ന പരിപാടികളുണ്ട്. വ്യക്തി-കുടുംബ ജീവിതം, സാമൂഹിക ബന്ധങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, നിയമം എന്നിവയ്ക്കൊപ്പം ലഹരിവിരുദ്ധ ബോധവത്കരണം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, പ്രവാസികളുടെ പ്രശ്നങ്ങൾ എന്നിവയും റേഡിയോ ചർച്ച ചെയ്യുന്നു.
ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി മുഖ്യപ്രഭാഷണം നടത്തി. സൗദി ദേശീയ ഇസ്‌ലാഹി സെന്റർ കോഓഡിനേഷൻ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ഇമ്പിച്ചിക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ആസാദ് വളപട്ടണം ആശംസകൾ നേർന്നു. അബ്ദുല്ലാഹ് അൽ ഹികമി, ഇബ്രാഹിം അൽ ഹികമി, ഷാനിബ് അൽ ഹികമി, സുൽഫിക്കർ പാലക്കാഴി, സർഫ്രാസ് സ്വലാഹി, ടി.പി. മുഹമ്മദ്, ലതീഫ് തെച്ചി, ഡോ. ഫവാസ് യൂസഫ്, ഡോ. ഷഹനാസ്, അബ്ദുൽ ജബ്ബാർ വിളത്തൂർ, ഷിയാസ് ജുബൈൽ, അനസ് ഖോബാർ, നൗഫൽ സുബൈർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.