യൂ​ത്ത് ഇ​ന്ത്യ ജു​ബൈ​ൽ സം​ഘ​ടി​പ്പി​ച്ച 'ടൂ​ർ​ണ​മെൻറ് യു​വ ചാ​മ്പ്യ​ൻ​സ് ക​പ്പ് 2022' ൽ ​ജേ​താ​ക്ക​ളാ​യ അ​ൽ വ​ഫ കോ​ബാ​ർ ടീം

യുവ ചാമ്പ്യൻസ് കപ്പ് 2022 ൽ അൽ വഫാ ജേതാക്കൾ

ജുബൈൽ: യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് ജുബൈലിൽ സംഘടിപ്പിച്ച മൂന്നാമത് 'ടൂർണമെൻറ് യുവ ചാമ്പ്യൻസ് കപ്പ് 2022' ൽ അൽ വഫ കോബാർ ജേതാക്കളായി. തായിഫ് ഒഖാസ് ക്ലബ് മുൻ കളിക്കാരനും സാബിക് മാനേജറുമായ അയ്മൻ അൽ ജറാഫി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

കൺവീനർ ശൈഫാൻ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ മാനേജർ അബ്ദുൽ മജീദ്, ഗോൾഡ് വിങ് മാനേജർ ഫായിസ് എന്നിവർ ജേതാക്കൾക്കുള്ള ട്രോഫികൾ കൈമാറി. കാഷ് പ്രൈസ് മൻസൂർ മങ്കട, ലിയാകത്ത് എന്നിവർ സമ്മാനിച്ചു.

മാൻ ഓഫ് ദി മാച്ചായി മസൂദിനെയും ബെസ്റ്റ് ഗോൾ കീപ്പറായി ലാൽ ജാൽവയെയും ടോപ്സ്കോററായി ഫവാസിനെയും ബെസ്റ്റ് സ്റ്റോപ്പറായി റഊഫിനെയും തിരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ വഹീദ് ലത്തീഫ്, ഡോ. ജൗഷീദ്, ഫൈസൽ, ഇർഷാദ്, നൂഹ് പാപ്പിനിശ്ശേരി, ജയൻ തച്ചമ്പാറ എന്നിവർ കൈമാറി.

മത്സരങ്ങൾ ഷിയാസ് അബ്ദുറഹ്മാൻ, നിഹ്മത്ത് എന്നിവർ നിയന്ത്രിച്ചു. ടൂർണമെന്റിനു ശൈഫാൻ, വിജീഷ്, റയ്യാൻ, സഈദ്, നിയാസ്, ഷിജിൻ, സാലിഹ്, സലിം, ശമ്മാസ്, റാഷിദ്, ആഷിക്, ശിവ, ജോഫി, ശരത്, ബന്ന എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Al Wafa won yuva champions cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.