അൽ ഇത്ഖാൻ തഹ്ഫീദ് കോഴ്സിെൻറ പ്രഖ്യാപനം സനാഇയ്യ ദഅവ സെൻറർ മേധാവി ശൈഖ് ഇബ്രാഹീം ബിൻ ഖലീൽ അൽറായി നിർവഹിക്കുന്നു
ജിദ്ദ: ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ സ്ഥാപിതമായ ശറഫിയ്യ അനസ് ബിൻ മാലിക് സെൻററിൽ ഖുർആൻ മനഃപാഠമാക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി പുതുതായി ആരംഭിക്കുന്ന ‘അൽ ഇത്ഖാൻ’ തഹ്ഫീദുൽ ഖുർആൻ കോഴ്സിെൻറ റെഗുലർ ക്ലാസുകൾ സെപ്തംബർ 12-ന് ആരംഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
ഏഴ് മുതൽ 13 വരെയുള്ള പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഞായർ മുതൽ വ്യാഴം വരെ മോർണിങ് ബാച്ചും എട്ട് വയസ് മുതലുള്ള കുട്ടികൾക്കും പഠനം ആഗ്രഹിക്കുന്ന മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെയുള്ള റെഗുലർ ക്ലാസുകളുമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
മോർണിങ് ബാച്ച് രാവിലെ ഏഴ് മുതൽ ഒരു മണി വരെയായിരിക്കും. ബാച്ചിൽ അഡ്മിഷനെടുക്കുന്ന, ഖുർആൻ കൃത്യമായി പാരായണം ചെയ്യാനറിയുന്ന കുട്ടികൾക്ക് 18 മാസം കൊണ്ട് ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കാൻ സാധിക്കുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്.
തഹ്ഫീദിനൊപ്പം ഖുർആൻ പാരായണ നിയമങ്ങളും, പ്രഭാത, പ്രദോഷ പ്രാർഥനകളും മറ്റും കോഴ്സിെൻറ ഭാഗമായി പഠിപ്പിക്കും. പഠനം പൂർത്തീകരിക്കുന്ന കുട്ടികൾക്ക് സൗദി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള സംവിധാനവും സെൻറർ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
അറബ് വംശജരായ വിദഗ്ധ ഖുർആൻ അധ്യാപകരും അധ്യാപികമാരുമായിരിക്കും ക്ലാസുകൾ നിയന്ത്രിക്കുക. ഈവനിങ് ബാച്ചിൽ മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും അഡ്മിഷൻ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 0535618598, 0509299816, 0561562092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.