ജിദ്ദ: പ്രവാസികളിൽ വായനാശീലം വളർത്തുന്നതിനും സർഗശേഷി പരിപോഷിപ്പിക്കുന്നതിനുമായി അക്ഷരം വായനവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടികളുടെ ഭാഗമായ ‘വായനയും എഴുത്തും’ ശനിയാഴ്ച (ജൂൺ 13) നടക്കും. ജിദ്ദ ഷറഫിയ ഐ.ബി.എമ്മിൽ വൈകിട്ട് 7.30 നാണ് പരിപാടി.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ, കഥാകാരി റജിയ വീരാൻ എന്നിവർ വായനക്കാരുമായി സംവദിക്കും. പ്രമുഖ മാധ്യമപ്രവർത്തകൻ എ.എം. സജിത്ത് പുസ്തക പരിചയം നടത്തും. സോഷ്യൽ മീഡിയയിലെ എഴുത്തിനെക്കുറിച്ചും അതിെൻറ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നടക്കുന്ന പ്രത്യേക ചർച്ചക്ക് അബ്ദുല്ല എ. പെരിങ്ങാടി നേതൃത്വം നൽകും. സലാഹ് കാരാടൻ, കെ.ടി. അബൂബക്കർ, റാഫി കൊച്ചി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും. ഗായിക ആലിയ അബ്ദുൽ കരീം, സൽജാസ്, അബ്ദുസുബ്ഹാൻ, ജസീന ബഷീർ തുടങ്ങിയവർ അവതരിപ്പിക്കുന്ന കവിതകളും ഗാനങ്ങളും അരങ്ങേറും. വൈവിധ്യമാർന്ന ഇത്തരം പ്രതിമാസ പരിപാടികളിലൂടെ പ്രവാസികളിൽ വായന വളർത്താനും സർഗശേഷി പരിപോഷിപ്പിക്കാനും സാധിക്കുന്നുണ്ടെന്ന് അക്ഷരം ടീമിന് നേതൃത്വം നൽകുന്ന ഇബ്രാഹിം ശംനാട്, എം. അഷ്റഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.