ഖസീം പ്രവാസി സംഘം എ.കെ.ജി, ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ മുഖ്യരക്ഷാധികാരി ഷാജി വയനാട്
സംസാരിക്കുന്നു
Posted On
date_range Updated On
date_range എ.കെ.ജി-ഇ.എം.എസ് അനുസ്മരണം
ബുറൈദ: ഖസീം പ്രവാസിസംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.കെ.ജി, ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു.
റിയാദ് കേളി കേന്ദ്രകമ്മിറ്റി അംഗവും ചില്ല സർഗവേദി കോഓഡിനേറ്ററുമായ സി.എം. സുരേഷ്‌ലാൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ദിനേശ് മണ്ണാർക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മനാഫ് ചെറുവട്ടൂർ സംസാരിച്ചു. ഖസീം പ്രവാസി സംഘം കേന്ദ്ര, ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.