ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം -ന​വോ​ദ​യ

ദ​മ്മാം: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ എ​ത്ര​യും​പെ​ട്ട​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​മ്മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ലി​നെ​ക്ക​ണ്ട് ച​ർ​ച്ച ന​ട​ത്തി.

കോ​വി​ഡി​നു​ശേ​ഷം ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നു​ശേ​ഷം മ​ധ്യ​വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ന്ന​പ്പോ​ഴും പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ലി​നെ നേ​രി​ൽ​ക​ണ്ട് പ​രാ​തി​പ്പെ​ട്ട​ത്. സ്കൂ​ൾ മാ​​നേ​ജ്മെ​ന്റി​ന്റെ​യും ഹ​യ​ർ അ​തോ​റി​റ്റി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ ആ​വ​ശ്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും സ​മീ​പ​ഭാ​വി​യി​ൽ​ത​ന്നെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

പ്രി​ൻ​സി​പ്പ​ലു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ന​വോ​ദ​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ര​ഞ്ജി​ത് വ​ട​ക​ര, കേ​ന്ദ്ര കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്റ് ന​ന്ദി​നി മോ​ഹ​ൻ, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഉ​ണ്ണി എ​ങ്ങ​ണ്ടി​യൂ​ർ, കേ​ന്ദ്ര ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നു രാ​ജേ​ഷ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​ഘു​നാ​ഥ് മ​ച്ചി​ങ്ങ​ൽ, മീ​നു മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​വേ​ദ​നം ന​ന്ദി​നി മോ​ഹ​ൻ പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി.

Tags:    
News Summary - Air conditioner problem in Indian school should be solved immediately - Navodaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.