പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സായി നിശ്ചയിക്കണമെന്ന്  ശൂറ കൗണ്‍സില്‍ 

റിയാദ്: സൗദി സ്ത്രീകളുടെ വിവാഹപ്രായം ചുരുങ്ങിയത് 15 വയസ്സായി നിശ്ചയിക്കണമെന്നും 18ന് വയസ്സിന് താഴെ പ്രായമുള്ളവരെ വിവാഹം കഴിക്കുന്നതിന് നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ശിപാര്‍ശ ചെയ്തു. ശൂറയിലെ വനിത അംഗങ്ങളായ ഡോ. ലതീഫ ശഅ്​ലാൻ‍, ഡോ. മൗദ അല്‍ഖലഫ്, ഡോ. നൂറ അല്‍മുസാഇദ്, ഡോ. ഫൗസിയ അബല്‍ഖൈല്‍ എന്നിവര്‍ക്ക് പുറമെ ഡോ. ഈസ അല്‍ഗൈസും ഇതേ നിര്‍ദേശം ശിപാര്‍ശ ചെയ്തിട്ടുണ്ട്. 

ശരീഅത്ത് പരിഗണനക്ക് പുറമെ സ്ത്രീകളുടെ ആരോഗ്യം, നേരത്തെ ഗര്‍ഭം ധരിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന മാതാവി​​െൻറയും കുഞ്ഞി​​െൻറയും ശരീരികവും മാനസികവുമായ പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന് തുടര്‍ച്ച ലഭിക്കാതിരിക്കല്‍, സൗദി ഒപ്പുവെച്ച അന്താരാഷ്​​ട്ര കരാറുകളിലെ നിബന്ധനകള്‍ എന്നിവ പരിഗണിച്ചാണ്​ ശൂറ അംഗങ്ങളുടെ അഭിപ്രായ പ്രകടനം.

18ന് വയസ്സില്‍ കുറഞ്ഞ യുവതികളെ വിവാഹം കഴിക്കുന്നതിന് യുവതിയുടെയും മാതാവി​​െൻറയും സമ്മതം, ശാരീരിക, മാനസിക ആരോഗ്യ സാക്ഷ്യപത്രം, വരന് വധുവി​​െൻറ ഇരട്ടിപ്രായം ഇല്ലാതിരിക്കല്‍, അംഗീകൃത കോടതിയില്‍ നിന്ന് വിവാഹ നടപടികള്‍ പൂര്‍ത്തീകരിക്കല്‍ എന്നി നിബന്ധനകള്‍ നിശ്ചയിക്കണമെന്നും ശൂറ അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - age of marriage-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.