ജുബൈൽ: അപകടത്തെ തുടർന്ന് സ്വദേശി മരിച്ച സംഭവത്തിൽ ആറുവർഷങ്ങൾക്ക് ശേഷം ജയിൽ മോ ചിതനായ ഇന്ത്യക്കാരൻ നാടണഞ്ഞു. രാജസ്ഥാൻ സ്വദേശി ഗോവിന്ദ റാം മോഹൻ റാം ആണ് ഇന്ത്യൻ എംബ സിയുടെയും ജുബൈലിലെ സന്നദ്ധ പ്രവർത്തകെൻറയും ഇടപെടലിൽ മോചിതനായത്. സ്വദേശിയുടെ ക ീഴിൽ ട്രെയ്ലർ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു ഗോവിന്ദ റാം. വാഹനത്തിെൻറ ഇൻഷുറൻസ് കഴിഞ്ഞ കാര്യം ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പുതുക്കാൻ തയാറാവാതെ ട്രെയ്ലർ ഓടിക്കാൻ നിർബന്ധിക്കുകയായിരുന്നു.
2014 ആഗസ്റ്റ് 11നായിരുന്നു അപകടമുണ്ടായത്. സ്വദേശി സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയ്സർ, ട്രെയ്ലറിെൻറ പിന്നിൽ ഇടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. ജയിലിൽ അടക്കപ്പെട്ട ഗോവിന്ദ റാം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കേസിൽ വിധി വന്നതോടെ പിന്നെയും ജയിലിലായി. മൂന്നുലക്ഷം റിയാൽ മരിച്ച സ്വദേശിയുടെ ബന്ധുക്കൾക്കും ഒരു ലക്ഷം വാഹനത്തിനും ഉൾെപ്പടെ നാലുലക്ഷം റിയാൽ നൽകണമെന്നായിരുന്നു വിധി. സഹായത്തിന് ആരുമില്ലാതെ ജയിലിൽതന്നെ കഴിയേണ്ടി വന്നു. വാഹനം നിർബന്ധിച്ച് ഓടിപ്പിച്ച സ്പോൺസർ ഗോവിന്ദ റാമിനെ കൈയൊഴിഞ്ഞു. പണം നൽകാൻ നിവൃത്തിയില്ലാതെ കഴിഞ്ഞ ആറുവർഷമായി ജയിലിൽ തുടരുകയായിരുന്നു ഗോവിന്ദ റാം.
കഴിഞ്ഞ മാസം ബന്ധു പണം സമാഹരിച്ച് അടച്ചതിെൻറ അടിസ്ഥാനത്തിൽ ജയിൽ മോചിതനായി. എന്നാൽ, ഇക്കാമ തീർന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ നാട്ടിൽപോക്ക് അനിശ്ചിതത്വത്തിലായി. ഇക്കാമ പുതുക്കി എക്സിറ്റ് അടിക്കണമെങ്കിൽ 35,000 റിയാൽ വേണ്ടിയിരുന്നു. ഗോവിന്ദ റാം ജുബൈലിലെ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെട്ടു. അദ്ദേഹം റിയാദ് എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കുകയുമായിരുന്നു. നേരിട്ട് ഔട്പാസ് നൽകി വിടാൻ കഴിയുന്ന ഇളവ് പ്രത്യേക പരിഗണന ഗോവിന്ദ റാമിന് നൽകിയാണ് നാട്ടിലേക്ക് കയറ്റിയയച്ചത്. എംബസി ഉദ്യോഗസ്ഥരായ ഗംഭീർ, വിജയ് സിങ്, ബാട്ടി, യൂസുഫ് എന്നിവരാണ് സഹായവുമായി രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.