ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അച്ചനമ്പലം ജി.എം.യു.പി സ്കൂൾ അധ്യാപകനായിരുന്ന അബ്ദുറഹിമാൻ മാസ്റ്റർക്ക് പൂർവ വിദ്യാർഥികൾ നൽകിയ സ്വീകരണം 

അബ്ദുറഹ്മാൻ മാസ്റ്റർക്ക് ജിദ്ദയിൽ സ്വീകരണം നൽകി

ജിദ്ദ: മലപ്പുറം അച്ചനമ്പലം ജി.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ജിദ്ദയിലുള്ള അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ പഠിച്ച പൂർവ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ 30 വർഷത്തോളം അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ ഉർദു അധ്യാപകനായിരുന്ന അബ്ദുറഹിമാൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ഇസ്മായിൽ പുള്ളാട്ട് യോഗം ഉദ്ഘാടനം ചെയ്തു.

അഹമദ് കരുവാടൻ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കൂന്തള, പി.എ മുജീബ്, സി.എം ലത്തീഫ്, പി.എ ഹാറൂൺ, സലീം ചേനപ്ര, അമീറലി കരുവാടൽ, യു.പി മുസ്തഫ, സി.കെ മുസ്തഫ , ഫൈസൽ കൂർക്കാബിൽ, സാദിഖ് പുള്ളാട്ട്, യു.പി കുഞ്ഞിപ്പോക്കർ, ജാഫർ ശരീഫ്, മുജീബ് പുതുക്കിടി, സിദ്ധീഖ് പുള്ളാട്ട്, സൈതലവി കരുവാടൻ , കരീം പനക്കൻ, സലാം പനക്കൻ, ബഷീർ പുള്ളാട്ട്, എം.എം മുജീബ്, എ.കെ സിദ്ധീഖ്, എ. കെ അഹമ്മദ് കുട്ടി, പി.എ നിസ്താർ, യു.പി അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. സാറ ഫൻഹ ഗാനം ആലപിച്ചു. യോഗത്തിൽ പി.എ സലാം സ്വാഗതവും ഇസ്മായിൽ പുതുക്കുടി നന്ദിയും പറഞ്ഞു. ഫാത്തിമ ഉംറ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Abdurrahma master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.