ജിദ്ദ: മലപ്പുറം പൊന്നാനി സ്വദേശിയെ മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) ആണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം. 25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ:മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി).
സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം). മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.