Posted On
date_range Updated On
date_range അവധിക്ക് പോയ കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി
ജിദ്ദ: നാട്ടിൽ ലീവിന് പോയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് സ്വദേശി മാനിപുരം അടിമാറിക്കര എ.കെ ഇസ്മയിൽ (46) ആണ് മരിച്ചത്. ജിദ്ദ അല്‍ സാമറില്‍ 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ അല്‍ സാമറിന്‍റെ രൂപീകരണം മുതല്‍ കമ്മറ്റി അംഗമായിരുന്നു.
പിതാവ്: പരേതനായ അഹമ്മദ് അടിമാറിക്കര, ഭാര്യ: ഹഫ്സത്ത്, മക്കൾ: ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇൻഷ മറിയം,സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ കുട്ടി, കദീജ, പാത്തുട്ടി, സാബിറ, തസ് ലീന. മയ്യിത്ത് മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ പള്ളി മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.