Posted On
date_range Updated On
date_range റിയാദിലെ മുൻ പൊതുപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കണ്ണൂര്‍ പേരാവൂർ സ്വദേശി തറാല്‍ ഹംസ മൂപ്പന്‍ (59) നിര്യാതനായി. കെ.എം.സി.സിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമായ അദ്ദേഹം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രധാന ഭാരവാഹിയുമായിരുന്നു.
റിയാദ് സെൻട്രൽ കമ്മിറ്റിയിലും ദീർഘകാലം നേതൃനിരയിൽ പ്രവർത്തിച്ചു. സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) റിയാദ് ഘടകത്തിലും സജീവമായിരുന്നു. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഏതാനും വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: റശീദ. മക്കള്‍: അര്‍ഷാദ്, അമീന, സഹറ, റിഹാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.