ജിസാനിലെ ഒരു കടയിൽനിന്ന് 6.5 ടൺ പഴകിയ കോഴിയിറച്ചി പിടികൂടിയപ്പോൾ
ജിസാൻ: കടകളിൽ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ആറര ടൺ പഴകിയ കോഴിയിറച്ചി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ പിടികൂടി. ജിസാൻ നഗരസഭ (അമാന), വാണിജ്യ മന്ത്രാലയ ശാഖ, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ സംയുക്തമായി ചൊവ്വാഴ്ച നടത്തിയ ഫീൽഡ് പരിശോധനയിലാണ് ഇവ പിടികൂടിയത്. ഭക്ഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത നിലയിലുള്ള ശീതീകരിച്ച ചിക്കനാണ് വിതരണത്തിന് തൊട്ടുമുമ്പായി അധികൃതർ പിടികൂടിയത്. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവ നശിപ്പിച്ചു.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ജിസാൻ മേഖലയിലുടനീളം നടത്തുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. പച്ചക്കറി-ഫലവർഗ ചന്തകൾ, ഇറച്ചി-മത്സ്യ വിപണികൾ, റെസ്റ്റോറൻറുകൾ, ബേക്കറികൾ, ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.