റിയാദ്: അടുത്തിടെ നിരവധി ക്രിമിനൽ കേസുകൾ പിടികൂടിയതായി സൗദി അഴിമതി വിരുദ്ധ മേൽനോട്ട അതോറിറ്റി (നസ്ഹ) വെളിപ്പെടുത്തി. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിരവധി മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച 38ലധികം ജീവനക്കാരെ പിടികൂടിയിട്ടുണ്ട്.
സുരക്ഷ പരിശോധന കേന്ദ്രങ്ങളിലൂടെ പൗരന്മാരെയും താമസക്കാരെയും നിയമാനുസൃതമല്ലാത്ത രീതിയിൽ ഹജ്ജ് തീർഥാടനം നടത്താൻ പ്രാപ്തരാക്കാൻ ശ്രമിച്ചതിന് ആൻറി കറപ്ഷൻ അതോറിറ്റിയിലെ ഒരു ജീവനക്കാരൻ, ആഭ്യന്തര മന്ത്രാലയത്തിലെ 26 ജീവനക്കാർ, പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാർ, മതകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ എന്നിവരെ സസ്പെൻഡ് ചെയ്തത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കുറ്റവാളികൾക്കെതിരായ നിയമ നടപടിക്രമങ്ങൾ നിലവിൽ പൂർത്തിയായിവരികയാണ്.പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയോ വ്യക്തിപരമായ നേട്ടങ്ങൾക്കായി അല്ലെങ്കിൽ പൊതുതാൽപര്യത്തിന് ദോഷം വരുത്തുന്നതിനായി അവരുടെ സ്ഥാനം ഉപയോഗിക്കുന്നവരെയോ നിരീക്ഷിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്യുമെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് പറഞ്ഞു.
അവർ ജോലിയിൽ നിന്ന് വിരമിച്ചാലും അവരെ കുറ്റവാളികളിലുൾപ്പെടും. കാരണം സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങൾക്ക് പരിമിതികളുടെ ചട്ടം ബാധകമല്ല. നിയമലംഘകർക്കെതിരെ അതോറിറ്റി നിയമം നടപ്പാക്കുന്നത് തുടരുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.