ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ പു​രാ​വ​സ്​​തു ശേ​ഷി​പ്പു​ക​ൾ

ജി​ദ്ദ ച​രി​ത്ര മേ​ഖ​ല​യി​ൽ 25,000 പു​രാ​വ​സ്​​തു ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി

ജി​ദ്ദ: ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 25,000 പു​രാ​വ​സ്​​തു​ക്ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഹി​സ്​​റ്റോ​റി​ക് ജി​ദ്ദ പ്രോ​ഗ്രാം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നാ​ലി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​രാ​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​സ്​​മാ​ൻ ബി​ൻ അ​ഫ്​​വാ​ൻ പ​ള്ളി, അ​ൽ​ഷു​നാ, കി​ഴ​ക്ക​ൻ കി​ട​ങ്ങി​​ന്‍റെ​യും വ​ട​ക്ക​ൻ മ​തി​ലി​​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഹി​ജ്റ ഒ​ന്നും ര​ണ്ടും നൂ​റ്റാ​ണ്ടു​ക​ളു​ടെ (ആ​ദ്യ ഖ​ലീ​ഫ​മാ​രു​ടെ കാ​ല​ത്തെ) പ​ഴ​ക്ക​മു​ണ്ട്. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ച ജി​ദ്ദ ച​രി​ത്ര മേ​ഖ​ല പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലി​​ന്‍റെ ഫ​ല​മാ​ണി​ത്.

2020 ന​വം​ബ​റി​ലാ​ണ്​ പു​രാ​വ​സ്​​തു സ​ർ​വേ​യും പ​ര്യ​വേ​ക്ഷ​ണ​വും ആ​രം​ഭി​ച്ച​ത്. 293 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള 11,405 സെ​റാ​മി​ക് വ​സ്തു​ക്ക​ളാ​ണ്​ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. 107 കി​ലോ ഭാ​ര​മു​ള്ള 11,360 മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി​ക​ൾ, 32 കി​ലോ ഭാ​ര​മു​ള്ള 1,730 ഷെ​ൽ മെ​റ്റീ​രി​യ​ലു​ക​ൾ, 87 കി​ലോ ഭാ​ര​മു​ള്ള 685 നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, അ​ഞ്ച്​ കി​ലോ ഭാ​ര​മു​ള്ള 191 ഗ്ലാ​സ് മെ​റ്റീ​രി​യ​ലു​ക​ൾ, ഏ​ഴു കി​ലോ ഭാ​ര​മു​ള്ള 72 ലോ​ഹ​ക​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി.

പ​ള്ളി മി​ഹ്‌​റാ​ബി​​ന്‍റെ ഇ​രു​വ​ശ​ത്തും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ മ​ര​ത്തി​​ന്‍റെ ക​ഷ​ണ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഹി​ജ്റ ഒ​ന്നും ര​ണ്ടും നൂ​റ്റാ​ണ്ടു​ക​ളി​ലേ​താ​ണെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടുു​ണ്ട്. സി​ലോ​ൺ (ശ്രീ​ല​ങ്ക) ദ്വീ​പി​ൽ​നി​ന്നു​ള്ള​താ​ണ്​ ഈ ​മ​ര​മെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ജി​ദ്ദ​ക്കും ശ്രീ​ല​ങ്ക​ക്കു​മി​ട​യി​ൽ അ​ത്ര​യും പ​ഴ​ക്ക​മേ​റി​യ​തും വി​പു​ല​വു​മാ​യ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​ന്ന​തി​​ന്റെ തെ​ളി​വാ​ണി​ത്. പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ വ​സ്​​തു​ക്ക​ളി​ൽ വി​വി​ധ​ത​രം മ​ൺ​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​വ​യി​ൽ ചി​ല​ത്​ 10ാം നൂ​റ്റാ​ണ്ടി​നും 13ാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ലു​ള്ള​താ​ണ്.

ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ജി​യാ​ങ്‌​സി​യി​ലെ ചൂ​ള​ക​ളി​ൽ നി​ന്നു​ള്ള​താ​ണി​വ.അ​ൽ​ഷു​നാ പു​രാ​വ​സ്തു കേ​ന്ദ്ര​​ത്തി​ലെ വാ​സ്​​തു​വി​ദ്യാ അ​വ​ശി​ഷ്​​ട​ങ്ങ​ളി​ൽ യൂ​റോ​പ്, ജ​പ്പാ​ൻ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ൺ​പാ​ത്ര സാ​മ​ഗ്രി​ക​ളു​ടെ ശ​ക​ല​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ ഹി​ജ്റ 13,​ 14 നൂ​റ്റാ​ണ്ടു​ക​ളി​ലേ​താ​ണ് (എ.​ഡി 19, 20 നൂ​റ്റാ​ണ്ട്). ബാ​ബു മ​ക്ക​യി​യി​ലെ അ​ൽ​കി​ദ്‌​വ സ്ഥ​ല​ത്തെ ഖ​ന​ന​ത്തി​ൽ കി​ഴ​ക്ക​ൻ കി​ട​ങ്ങി​​ന്റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ത് ഹി​ജ്‌​റ 12ാം നൂ​റ്റാ​ണ്ടി​​ന്റെ അ​വ​സാ​ന കാ​ല​ത്തേ​താ​ണ്​ (എ.​ഡി 18​ാം നൂ​റ്റാ​ണ്ടി​​ന്റെ അ​വ​സാ​നം). ശ​വ​കു​ടീ​ക​ര​ങ്ങ​ളി​ൽ പ​തി​ക്കു​ന്ന ക​ല്ലു​ക​ൾ, ഗ്രാ​നൈ​റ്റ്, മാ​ർ​ബി​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഇ​തി​ൽ ലി​ഖി​ത​ങ്ങ​ൾ കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

ചി​ല​ത് ഹി​ജ്റ ര​ണ്ടും മൂ​ന്നും നൂ​റ്റാ​ണ്ടു​ക​ളി​ൽ (എ.​ഡി എ​ട്ട്, ഒ​മ്പ​ത് നൂ​റ്റാ​ണ്ടു​ക​ൾ) പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്ന് വി​ദ​ഗ്​​ധ​ർ ക​രു​തു​ന്നു. കൂ​ടാ​തെ ആ​ളു​ക​ളു​ടെ പേ​രു​ക​ൾ, അ​നു​ശോ​ച​ന വാ​ക്യ​ങ്ങ​ൾ, ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലു​ൾ​പ്പെ​ടു​ന്നു. അ​വ ഇ​പ്പോ​ഴും കൂ​ടു​ത​ൽ വി​ദ​ഗ്​​ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ക്കി​വ​രു​ക​യാ​ണ്.

പു​രാ​വ​സ്തു ഖ​ന​ന​ങ്ങ​ൾ, റേ​ഡി​യോ കാ​ർ​ബ​ൺ സാ​മ്പി​ളു​ക​ളു​ടെ വി​ശ​ക​ല​നം, മ​ണ്ണ് വി​ശ​ക​ല​നം, ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ളു​ടെ ജി​യോ​ഫി​സി​ക്ക​ൽ, ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ​യും തു​ട​രു​ക​യാ​ണ്. 52 പു​രാ​വ​സ്​​തു കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 250ല​ധി​കം സാ​മ്പി​ളു​ക​ൾ അ​ന്താ​രാ​ഷ്​​ട്ര ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കാ​ൻ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ഏ​ത്​ കാ​ല​​ഘ​ട്ട​ത്തി​ലേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​ണി​ത്. ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ പു​രാ​വ​സ്​​തു ഖ​ന​ന​വും പ​ഠ​ന​വും ന​ട​ത്തു​ന്ന​ത്​ ഹി​സ്​​റ്റോ​റി​ക്​ ജി​ദ്ദ പ്രോ​ഗ്രാ​മാ​ണ്. 

Tags:    
News Summary - 25,000 Archaeological remains were found in the Jeddah History Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.