കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നാ​ളെ

റി​യാ​ദ്: പ്ര​വാ​സ ലോ​ക​ത്തെ മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 2026-27 വ​ർ​ഷ​ത്തെ ‘കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി’ അം​ഗ​ത്വ കാ​മ്പ​യി​െൻറ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ക്കും.​

പ്ര​വാ​സ ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ തു​ക ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് തു​ട​ക്കം കു​റി​ച്ച ഈ ​പ​ദ്ധ​തി ഇ​തി​ന​കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റി​യ​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യും കൂ​ടാ​തെ ചി​കി​ത്സാ സ​ഹാ​യ​വും ഇ​തി​ലൂ​ടെ ന​ൽ​കി​വ​രു​ന്നു​ണ്ട്. ജാ​തി, മ​ത, രാ​ഷ്​​ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ൾ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, ഏ​രി​യ - നി​യോ​ജ​ക​മ​ണ്ഡ​ലം - പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ളു​ടെ മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര​യും അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നാ​ളെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.