2026 ‘നി​ർ​മി​ത ബു​ദ്ധി വ​ർ​ഷം’; എ.​ഐ മേ​ഖ​ല​യി​ൽ ക​രു​ത്താ​ർ​ജി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ

യാം​ബു: 2026നെ ‘​നി​ർ​മി​ത​ബു​ദ്ധി വ​ർ​ഷം’ ആ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) മേ​ഖ​ല​യി​ൽ ആ​ഗോ​ള ശ​ക്തി​യാ​കാ​നു​ള്ള ബൃ​ഹ​ദ് പ​ദ്ധ​തി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ തു​ട​ക്കം കു​റി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് നി​ർ​മി​ത​ബു​ദ്ധി വ​ർ​ഷ​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ത്തി​െൻറ​യും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​െൻറ​യും കേ​ന്ദ്ര​ബി​ന്ദു​വാ​യി എ.​ഐ മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഗെ​യി​മി​ങ്​ മേ​ഖ​ല​യി​ലെ വി​പ്ല​വം

രാ​ജ്യ​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന ഗെ​യി​മി​ങ്, ഇ-​സ്പോ​ർ​ട്സ് മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ത​ബു​ദ്ധി വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു. ഗെ​യിം വി​ക​സ​നം, പ്ര​സി​ദ്ധീ​ക​ര​ണം, പ്ലെ​യ​ർ അ​ന​ലി​റ്റി​ക്സ്, മ​ത്സ​ര ടൂ​ർ​ണ​മെൻറു​ക​ൾ എ​ന്നി​വ​യി​ൽ എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ സം​യോ​ജി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഗെ​യി​മി​ങ്​ വി​പ​ണി​ക​ളി​ലൊ​ന്നാ​യി സൗ​ദി​യെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി’ (സ​ദാ​യ) വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച

വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക മി​ക​വും ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​ത​യും കൈ​വ​രി​ക്കാ​നാ​ണ് രാ​ജ്യം ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ സൗ​ദി​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 67 ശ​ത​മാ​ന​വും (ഏ​ക​ദേ​ശം 2.35 കോ​ടി) ഗെ​യി​മ​ർ​മാ​രാ​ണ്. സൗ​ദി നാ​ഷ​ന​ൽ ഗെ​യി​മി​ങ്​ ആ​ൻ​ഡ് ഇ-​സ്പോ​ർ​ട്സ് സ്ട്രാ​റ്റ​ജി പ്ര​കാ​രം 2026-ഓ​ടെ ഈ ​വി​പ​ണി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം 1.36 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

2030 ആ​കു​മ്പോ​ഴേ​ക്കും ദേ​ശീ​യ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക് (ജി.​ഡി.​പി) 50 ബി​ല്യ​ൺ റി​യാ​ലി​ല​ധി​കം സം​ഭാ​വ​ന ന​ൽ​കാ​നും 39,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും ഈ ​മേ​ഖ​ല ല​ക്ഷ്യ​മി​ടു​ന്നു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ എ.​ഐ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മി​ഡി​ൽ ഈ​സ്​​റ്റി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ഴാം സ്ഥാ​ന​ത്തു​മാ​ണ് നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ. നി​ർ​മി​ത ബു​ദ്ധി വ​ർ​ഷാ​ച​ര​ണ​ത്തി​ലൂ​ടെ ഈ ​നേ​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

Tags:    
News Summary - 2026 'Year of Artificial Intelligence'; Saudi Arabia to make strides in AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.