ഖത്തീഫിൽ വന്‍തീവ്രവാദ വേട്ട; രണ്ട്​ പേർ കൊല്ലപ്പെട്ടു  നാല്​ പേര്‍ പിടിയില്‍

ദമ്മാം: കിഴക്കൻ സൗദിയിലെ ദമ്മാമിനടുത്ത് ഖത്തീഫില്‍ വന്‍തീവ്രവാദ വേട്ട. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. നാല് പേർ പിടിയിലായി. െചാവ്വാഴ്ച രാവിെല ഒമ്പതിന് ഖത്തീഫിെല അവാമിയ്യയിലാണ് സംഭവം. ആളൊഴിഞ്ഞ കൃഷിയിടത്തിനോട് േചർന്ന ഫാം ഹൗസിൽ ഒളിവിൽ കഴിഞ്ഞ തീവ്രവാദി സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ വിഭാഗത്തി​െൻറ പ്രത്യേക സേനയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിനിടെയാണ് ഏറ്റുമുട്ടൽ.
പൊതു സ്വത്ത് നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ  ക്രിമിനല്‍ കേസുകളില്‍ സുരക്ഷാ വിഭാഗം തിരയുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. 
സുരക്ഷാ സേന കീഴടങ്ങാനാവശ്യപ്പെട്ടിട്ടും ചെറുത്തുനിന്നതോടെ സേന നടത്തിയ വെടിവെപ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. മുഹമ്മദ് താഹിർ മുഹമ്മദ് അൽനമിർ, മിഖ്ദാദ് മുഹമ്മദ് ഹസൻ അൽ നമിർ എന്നിവരാണ് കൊല്ലപ്പെട്ടത്. അബ്ദുറഹ്മാൻ ഫാദിൽ അൽഅബ്ദുൽ ആൽ, മുഹമ്മദ് ജഅ്ഫർ അൽഅബ്ദുൽ ആൽ, ജഅ്ഫർ മുഹമ്മദ് അൽഫറജ്, വസ്ഫി അലി അൽഖുറൂസ് എന്നിവരാണ്  പിടിയിലായത്. 
ഇവർ വിവിധ കേസുകളിൽ പിടികിട്ടാപുള്ളികളാണ്. എല്ലാവരും സ്വദേശി പൗരൻമാരാണ്. ഏറ്റുമുട്ടലിൽ സുരക്ഷാേസനാംഗങ്ങൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. സൈനിക ഒാപ്പറേഷനിടെ രണ്ട് ഒളിത്താവളങ്ങളിൽ സുരക്ഷാസേന നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കളും ആയുധ ശേഖരവും കണ്ടെത്തി. 
130 ഗാലൻ സ്ഫോടക വസ്തുക്കൾ, വെടിമരുന്ന്, യന്ത്രത്തോക്കുകൾ, കറുത്ത മാസ്ക്ക്, 4700 സൗദി റിയാൽ  എന്നിവ പിടിച്ചെടുത്തു.
ഭീകര സംഘങ്ങൾക്കായി കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദ കേസുകളില്‍ ബന്ധമുള്ള ഒരേ കുടുംബത്തിലെ ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്ത് തീവ്രവാദ സെല്‍ തകര്‍ത്തതും ഇതേ പ്രദേശത്ത് നിന്നാണ്. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹോട്ട് ലൈന്‍ നമ്പറായ 999 ല്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.