?????????? ???? ???????? ????????????????? ????? ???

ദമ്മാമില്‍ വീടിന് തീ പിടിച്ച് 80 കാരന്‍ മരിച്ചു; ഒരാള്‍ക്ക് പൊള്ളലേറ്റു 

ദമ്മാം: വീടിന് തീ പിടിച്ച് സ്വദേശി പൗരന്‍ മരിച്ചു. ഒരാള്‍ക്ക് പൊള്ളലേറ്റു. നഗരത്തിലെ താമസ കെട്ടിടങ്ങളിലൊന്നില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രണ്ടു നിലയുള്ള കെട്ടിടത്തിന്‍െറ താഴെ നിലയിലാണ് തീ പിടിച്ചത്. 80കാരനായ സൗദി പൗരനാണ് പുക ശ്വസിച്ച് മരിച്ചത്. വീട്ടിനുള്ളിലുണ്ടായിരുന്നു 27 കാരനായ യുവാവിന് കൈക്ക് പൊള്ളലേറ്റു. ഇയാളെ റെഡ്ക്രസന്‍റ് ആശുപത്രിയിലത്തെിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ദോസരി അറിയിച്ചു. അപകട കാരണം കണ്ടത്തൊന്‍ അന്വേഷണം തുടങ്ങി.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.