????? ???????????? ??????????? ????????? ?????????? ??????????? (?????)

വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ‘സൗദിയ’യുടെ സമ്മാനം; ആ ജീവനാന്ത യാത്ര സൗജന്യം 

റിയാദ്: ജിദ്ദയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പ്രസവിച്ച കുഞ്ഞിന് ആ ജീവനാന്തം യാത്ര സൗജന്യമായി അനുവദിക്കുമെന്ന് ‘സൗദിയ’ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കാരിക്ക് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ അടിയന്തരമായി ഇറക്കിയത്. 
അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുമ്പോഴാണ് യാത്രക്കാരിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ ആകാശത്തുവെച്ചു തന്നെ യുവതി പ്രസവിച്ചു. ഏഴു മാസം ഗര്‍ഭിണിയായിരുന്ന യാത്രക്കാരി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായാണ് വിമാനത്തിലത്തെിയത്. എന്നാല്‍ യാത്രക്കിടെ വേദന വരികയും പ്രസവം നേരത്തേ ആവുകയുമായിരുന്നു. വിമാന ജീവനക്കാരനാണ് പ്രസവ ശുശ്രൂഷ നല്‍കിയത്. നവജാത ശിശുവുമായി വിമാന ജീവനക്കാര്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. 
ലണ്ടനില്‍ ഇറക്കിയ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് വിമാനം പിന്നീട് ന്യൂയോര്‍ക്കിലേക്ക് പറന്നത്. തങ്ങളുടെ വിമാനത്തില്‍ അതിഥിയായത്തെിയ കുഞ്ഞിനുള്ള സ്നേഹ സമ്മാനമായാണ് യാത്ര സൗജന്യമാക്കിയത്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.