സിഫ്് ഫുട്്ബാള്‍: സബീന്‍ എഫ്.സി ക്ക് ജയം

ജിദ്ദ: സിഫ് ഫുട്്ബാള്‍ ലീഗില്‍ എ ഡിവിഷനില്‍ ശറഫിയ്യ ട്രേഡിങ് സബീന്‍ എഫ്.സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സ്നാക്ക് റെസ്്റ്റോറന്‍റ് ജിദ്ദ  ഫ്രെണ്ട്സിനെ പരാജയപ്പെടുത്തി ആദ്യ ജയം നേടി. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്ന ഇരു ടീമുകളും ആദ്യ മിനുട്ട് മുതല്‍ ആക്രമിച്ചു കളിച്ചു. 
രണ്ടാം പകുതിയില്‍  സുഹൈര്‍ വി.പി യുടെ സ്കോറിങ് മികവ് കണ്ട രണ്ടു മികച്ച ഗോളുകള്‍ സാബീന്‍ എഫ്.സി ക്ക് വിജയം സമ്മാനിച്ചു.  സാബീന്‍ എഫ്.സിയുടെ മുഹമദ് അസ്ലം പുളിക്കല്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടു. അദ്ദേഹത്തിനുള്ള ട്രോഫി മന്‍സൂര്‍ ഫാറൂക്ക് സമ്മാനിച്ചു.
ഡി ഡിവിഷന്‍ ആദ്യ കളിയില്‍ ബംഗ്ളാദേശ് സ്കൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അഹ്ദാബ് സ്കൂളിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു.  ബംഗ്ളാദേശിന് വേണ്ടി തന്‍വീര്‍ മെഹ്താബ് രണ്ടു ഗോളും തന്‍വീര്‍ അഹ്മദ് ഒരു ഗോളും നേടിയപ്പോള്‍ അഹ്ദാബിന്‍െറ ആശ്വാസ ഗോള്‍ ജിഷ്മലിന്‍െറ വകയായിരുന്നു. മികച്ച കളിക്കാരനായി ബംഗ്ളാദേശിന്‍െറ തന്‍വീര്‍ മെഹ്താബ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനുള്ള ട്രോഫി സാദിക്കലി തുവ്വൂര്‍  സമ്മാനിച്ചു. 
ഡി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മറുപടിയില്ലാത്ത നാലു ഗോളിന് മഹദ് അല്‍ ഉലൂം സ്കൂളിനെ പരാജയപെടുത്തി സെമി ബെര്‍ത്ത് ഉറപ്പിച്ചു. അഖില്‍ കരീം, സഹല്‍ സഹീര്‍, ശാബിന്‍ റഷീദ് മാളിയേക്കല്‍ എന്നിവര്‍ ഗോളുകള്‍ നേടി. ശാബിന്‍ റഷീദ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടു. അദ്ദേഹത്തിനുള്ള ട്രോഫി മുഹമ്മദ് സുഹൈബ് സമ്മാനിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.