ജി.സി.സി റെയില്‍: സൗദിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിംഹഭാഗവും പൂര്‍ത്തിയായതായി ഗതാഗത മന്ത്രി 

റിയാദ്: ആറു ഗര്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ് പദ്ധതിയായ ജി.സി.സി റെയില്‍വേയുടെ ഭാഗമായ സൗദിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ വലിയൊരു ഭാഗം ഇതിനകം നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ഡോ. സുലൈമാന്‍ അല്‍ ഹംദാന്‍ അറിയിച്ചു. കുവൈത്ത്, സൗദി, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന 2,117 കി.മീ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് ജി.സി.സി റെയില്‍വേ. 663 കി.മീ ദൈര്‍ഘ്യത്തിലാണ് പദ്ധതിയുടെ ഭാഗമായി സൗദി റെയില്‍വേ പാത നിര്‍മിക്കുന്നത്. നിലവില്‍ റിയാദ്, ദമ്മാം നഗരങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ ലൈനുണ്ട്. കുവൈത്തില്‍ നിന്ന് ഖഫ്ജി വഴി ദമ്മാമിലത്തെി അവിടെ നിന്ന് ബഹ്റൈനിലേക്ക് പോകുന്നതാണ് ജി.സി.സി റെയില്‍വേയുടെ ആദ്യ ഭാഗം. ബഹ്റൈന്‍, സൗദി എന്നീ രാജ്യങ്ങളെ റെയില്‍വേ ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് നിലവിലെ കിങ് ഫഹദ് കോസ്വേക്ക് സമാന്തരമായി ബഹ്റൈന്‍ രാജാവിന്‍െറ പേരില്‍ മറ്റൊരു കോസ്വേ കൂടി നിര്‍മിക്കും.

ബഹ്റൈനില്‍ നിന്ന് തിരിച്ച് ദമ്മാമിലത്തെി സല്‍വ അതിര്‍ത്തി വഴി ഖത്തറിലത്തെും. പിന്നീട് വീണ്ടും ദമ്മാമിലത്തെി യു.എ.ഇ അതിര്‍ത്തി വഴിയായ ബത്ഹ വഴി അബൂദബിയിലത്തെി അല്‍ഐന്‍ വഴി ഒമാനിലെ സൊഹാറിലേക്കും അവിടെ നിന്ന് മസ്കത്തിലേക്കും നീളുന്നതാണ് റെയില്‍വേ പദ്ധതി. ഖത്തറിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കോസ്വേയും ഇതിന്‍െറ ഭാഗമായി നിര്‍മിക്കുന്നുണ്ട്. 220 കി.മീ വേഗത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ബഹ്റൈനില്‍ സമാപിച്ച ജി.സി.സി ഉച്ചകോടിയില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങളോടും റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രതിജ്ഞാബദ്ധരാകണമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അല്‍സയാനി ആവശ്യപ്പെട്ടു. സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരം പദ്ധതി ചെലവുകളുടെ ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് അതത് രാജ്യങ്ങളുടെ സാമ്പത്തിക സമിതിക്ക് അയച്ചുകൊടുക്കാനും സയാനി ഉത്തരവിട്ടു. പദ്ധതി യാഥാര്‍ഥ്യമായാല്‍ 80,000 പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജി.സി.സി ഉച്ചകോടിക്ക് ശേഷം റെയില്‍വേ ലൈനിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുമെന്നാണ് കരുതുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.