തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​ജ്ജ്​-​ഉം​റ ചാ​രി​റ്റി ഗി​ഫ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ വ​ള​ൻ​റി​യ​ർ സം​സം വി​ത​ര​ണം

ചെ​യ്യു​ന്നു

ജി​ദ്ദ: റ​മ​ദാ​നി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ‘ഹ​ജ്ജ്​ ഉം​റ ചാ​രി​റ്റി ഗി​ഫ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ’ 20 ല​ക്ഷം സം​സം ബോ​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്യും. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന മ​ക്ക, മ​ദീ​ന റോ​ഡു​ക​ളി​ലു​മാ​ണ് ഇ​ത്ര​യും സം​സം വി​ത​ര​ണം ചെ​യ്യാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ചെ​യ്യാ​ൻ എ​ല്ലാ ക​ഴി​വു​ക​ളും സം​വി​ധാ​ന​വും ​ഒ​രു​ക്കി​യ​താ​യി സേ​വ​ന പ​ദ്ധ​തി മേ​ധാ​വി അ​ലാ​അ്​ അ​ൽ​ഖ​ബാ​സ്​ പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ളി​ലും വൈ​വി​ധ്യ​വും പു​തു​മ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും പാ​ക്കേ​ജി​ങ്ങി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും മു​ഴു​വ​ൻ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ന്ന​താ​യും അ​ൽ​ഖ​ബാ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - 20 lakh zamzam bottles for pilgrims water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.