ഇ​ന്ത്യ​ൻ എം​ബ​സി​യും സൗ​ദി യോ​ഗ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 12ാമ​ത് അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദി​ൽ 12ാമ​ത് അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു

റി​യാ​ദ്​: ഇ​ന്ത്യ​ൻ എം​ബ​സി​യും സൗ​ദി യോ​ഗ ക​മ്മി​റ്റി​യും പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 12ാമ​ത് അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണം റി​യാ​ദി​ലെ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് ഒ​ളി​മ്പി​ക് കോം​പ്ല​ക്സി​ൽ ന​ട​ന്നു. ‘ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന് യോ​ഗ’ എ​ന്ന ഈ ​വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക പ്ര​മേ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും യോ​ഗ പ്രേ​മി​ക​ളു​മു​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ ഇ​തി​ൽ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ, വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു. ശാ​രീ​രി​ക-​മാ​ന​സി​ക ക്ഷേ​മ​ത്തി​ലും സ​മ്മ​ർ​ദം കു​റ​ക്കു​ന്ന​തി​ലും യോ​ഗ​ക്കു​ള്ള സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, സൗ​ദി യോ​ഗ ക​മ്മി​റ്റി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധ​ത്തി​െൻറ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി യോ​ഗ ക​മ്മി​റ്റി സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ൽ സാ​ദി സം​സാ​രി​ക്ക​വേ, യോ​ഗ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ൾ​ക്ക​പ്പു​റ​മാ​ണെ​ന്നും രാ​ജ്യ​ത്ത് യോ​ഗ പ​രി​ശീ​ല​ക​രു​ടെ എ​ണ്ണം ദ്രു​ത​ഗ​തി​യി​ൽ വ​ള​രു​ക​യാ​ണെ​ന്നും എ​ടു​ത്തു​പ​റ​ഞ്ഞു. കാ​യി​ക മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഹാ​നി മ​ൻ​സി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ നാ​ഫെ അ​ൽ​ഷൈ​ബാ​നി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ പ്രേം ​പ്ര​ഭു ന​യി​ച്ച ലൈ​വ് കോ​മ​ൺ യോ​ഗ പ്രോ​ട്ടോ​ക്കോ​ൾ സെ​ഷ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. സൗ​ദി യോ​ഗ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ വ​നി​താ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ സീ​മ ഘ​ന​വും മ​ല​ക് അ​ൽ​മു​ഖി​റ​യും അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​വി​ധ യോ​ഗാ​സ​ന​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശീ​ലി​ക്കാ​ൻ ഈ ​സെ​ഷ​ൻ അ​വ​സ​ര​മൊ​രു​ക്കി.

‘യോ​ഗ 365’ എ​ന്ന ഉ​ദ്യ​മ​ത്തി​ന് കീ​ഴി​ൽ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഒ​രു മാ​സം നീ​ണ്ടു​നി​ന്ന വി​പു​ല​മാ​യ കാ​മ്പ​യി​െൻറ സ​മാ​പ​ന​മാ​യി​രു​ന്നു ഈ ​ച​ട​ങ്ങ്. മെ​യ് ഒ​മ്പ​തി​ന് എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങോ​ടെ ഇ​തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ജൂ​ൺ 13-ന് ​ജു​ബൈ​ലി​ൽ എ​ക്സ്പെ​ർ​ട്ടൈ​സ് എ​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്രാ​ദേ​ശി​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ ഫോ​ട്ടോ മ​ത്സ​ര​ത്തി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 250-ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 12th International Yoga Day celebrated in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.