റിയാദ്: റിയാദിലെ പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ, 12ാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.
കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ സൂചിപ്പിക്കുന്നതും സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ് നഗരത്തെയോ സൂചിപ്പിക്കുന്ന ഘടകങ്ങൾ പ്രതിനിധീകരിക്കുന്നതുമായിരിക്കണം ലോഗോ. കൂടാതെ കേളിയുടെ ചരിത്രവും പ്രവർത്തനങ്ങളും ആശയപരമായി ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം രൂപകൽപ്പന.
ലോഗോ Vector / PSD / AI ഫോർമാറ്റിലായിരിക്കണം. ലോഗോയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ മതപരമായ അടയാളങ്ങളോ ഉൾപ്പെടുത്താൻ പാടില്ല. മുമ്പ് ഉപയോഗിച്ചിട്ടില്ലാത്തതും ഒറിജിനൽ ഡിസൈനും ആയിരിക്കണം. ലോഗോകൾ ജനുവരി 12-നകം Keliriyadh@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കരയുമായി (0502623622, 0540010163) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.