റിയാദ്: കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 126 പ്രതികൾ കസ്റ്റഡിയിൽ. ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്രയുംപേരെ കസ്റ്റഡിയിലെടുത്തത്. അഞ്ച് മന്ത്രാലയങ്ങളിലെ ആളുകൾ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലാണ് അന്വേഷണം നടന്നത്. ഈ മാസത്തിൽ 3209 അന്വേഷണ പരിശോധനകൾ നടത്തി. 288 പേരെ ചോദ്യം ചെയ്തു. അവരിൽ പലരെയും ജാമ്യത്തിൽ വിട്ടയക്കുകയും 126 പേരെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തുവെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറിയിച്ചു. ആഭ്യന്തരം, നാഷനൽ ഗാർഡ്, വിദ്യാഭ്യാസം, ആരോഗ്യം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കെതിരെ കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്ന് അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.