മഹ്വിഷ് തസ്മീൻ, റിദ മറിയം, ഗായത്രി ദീപക്, ഫൈസ അൻസാരി
ജുബൈല്‍: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് ജുബൈല്‍ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 475 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയതോടെ സ്കൂൾ നൂറുശതമാനം വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയവരിൽ 130 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാണ് അഭിമാനകരമായ വിജയം കൈവരിച്ചത്. 99.2 ശതമാനം മാർക്ക് നേടിയ മഹ്വിഷ് തസ്മീൻ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99 ശതമാനം മാർക്കോടെ റിദ മറിയം രണ്ടാം സ്ഥാനവും, 98.6 ശതമാനം മാർക്ക് പങ്കിട്ട് ഫൈസ അൻസാരി, ഗായത്രി ദീപക് എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയും വിദ്യാർത്ഥികൾ മികവ് പുലർത്തി. മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ മഹ്വിഷ് തസ്മീനും; സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി വിഷയങ്ങളിൽ റിദ മറിയവും; മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങളിൽ നൗഷീൻ മുഹമ്മദ് യൂനുസും മുഴുവൻ മാർക്കും നേടി.
കരംചെട്ടി പ്രണയ്, അബ്ദുറഹ്മാൻ, ധ്രുവി ദിനേഷ് പാണ്ഡെ, സിയ ഇമ്രാൻ പട്ടേൽ എന്നിവർ മാത്തമാറ്റിക്സിലും, ജസ്വന്ത് മണി സെൽവൻ സയൻസിലും പൂർണ മാർക്ക് കരസ്ഥമാക്കി. മാസിൻ മുഹമ്മദ് കൊഴുക്കൽ, ജസ നസീമ അമീൻ, അമേലിയ സൗദ, സാദ് അബ്ദുറഹ്മാൻ, മറിയം നിസാറുദ്ദീൻ, നുസൈബ സാദിഖ് അലി എന്നിവർ അറബിക്കിലും, ആയിഷ അബുലാഷ്, റയ്യാൻ അൻവർ എന്നിവർ ഉർദുവിനും മുഴുവൻ മാർക്ക് നേടി. വിജയികളായ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരെയും പ്രിൻസിപ്പൽ ഡോ. നിഷ മധുവും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.