യൂത്ത് ഫോറം ഈദ് സൗഹൃദ സംഗമത്തിൽനിന്ന്  

യൂത്ത് ഫോറം ഈദ് സൗഹൃദ സംഗമം

ദോഹ: നമുക്ക് മുൻവിധികൾ ഒഴിവാക്കാം എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ കാമ്പയിനോടനുബന്ധിച്ച് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മൻസൂറയിലെ സി.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സൗഹൃദ സന്ദേശം നൽകി. ദൈവത്തിന്റെ ഉറ്റതോഴനായിരിക്കുമ്പോഴും സമൂഹത്തിന്റെ നന്മക്കായി ജീവിതം സമർപ്പിച്ച ഇബ്രാഹീം നബിയുടെ ജീവിതം ഏവരും മാതൃകയാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം ഈരാറ്റുപേട്ട കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു. മനുഷ്യർക്കിടയിൽ വിദ്വേഷവും അകൽച്ചയും ഉണ്ടാക്കുന്ന സ്രോതസ്സുകളെ അകറ്റിനിർത്താനും അപരവിദ്വേഷവും അകൽച്ചയുമുണ്ടാക്കുന്ന പ്രവണതകളെ പരാജയപ്പെടുത്താനും യുവാക്കൾ കടന്നുവരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹരി തിരുവനന്തപുരം, രമിത്ത് എന്നിവർ ആശംസ നേർന്നു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി സ്വാഗതവും കൺവീനർ കെ.സി. നബീൽ സമാപന പ്രഭാഷണവും നിർവഹിച്ചു. സംഗമത്തിൽ എത്തിയവർക്ക് പ്രോഗ്രാം കോഓഡിനേറ്റർമാരായ ഹബീബ് റഹ്മാൻ, ഒ.പി. ആദിൽ എന്നിവർ യൂത്ത് ഫോറം ഉപഹാരം വിതരണം ചെയ്തു.

Tags:    
News Summary - Youth Forum Eid Friendship Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.