ക്യു.കെ.ഐ.സി യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
'ഫർഹ ഈദ് മീറ്റ് ' പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ കേരള ഇസ് ലാഹി സെന്റർ (ക്യു.കെ.ഐ.സി) യൂത്തിന്റെ ആഭിമുഖ്യത്തിൽ 'ഫർഹ ഈദ് മീറ്റ് ' സംഘടിപ്പിച്ചു. അബൂഹമൂർ ഐ.സി.സി ഹാളി നടന്ന പരിപാടി ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ഉദ്ഘാടനം നിർവഹിച്ചു. ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഹക്കീം പിലാത്തറ, സ്വലാഹുദ്ദീൻ സ്വലാഹി എന്നിവർ സംസാരിച്ചു. പരിപാടിയിൽ ക്യു.കെ.ഐ.സി യൂത്ത് ഭാരവാഹികളായ മുനീർ സലഫി, അബ്ദുൽ മാജിദ് നജാത്തി ചുങ്കത്തറ, അബ്ദുൽ ഖഹാർ, മുഹമ്മദ് ഫബിൽ, മുഹമ്മദ് ജസീം, വി.കെ. ഷഹാൻ, അമാൻ അബ്ദുൽ ഹക്കീം, നർജീഷ് അബ്ദുൽ ഖാദാർ, അമീൻ ഖലീൽ എന്നിവർ സംസാരിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.