ദോ​ഹ​യി​ലെ​ത്തിയ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

ഡോ. ​ശ്രീ​ക​ർ റെ​ഡ്ഡിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ശ്രീ​ക​ർ റെ​ഡ്ഡി ദോ​ഹ​യി​ലെ​ത്തി

ദോ​ഹ: ഖ​ത്ത​റി​ലെ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ശ്രീ​ക​ർ റെ​ഡ്ഡി ദോ​ഹ​യി​ലെ​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സ് സ​ന്ദീ​പ് കു​മാ​ർ, ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം യൂ​സ​ഫ് ഫ​ഖ്റൂ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. 2001 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി​രി​ക്കെ​യാ​ണ് ദോ​ഹ​യി​ലെ സ്ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം ന്യൂ​ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക നി​യ​മ​ന​പ​ത്രം സ്വീ​ക​രി​ച്ചു.

ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അം​ബാ​സ​ഡ​ർ ത​ങ്ങ​ളു​ടെ നി​യ​മ​ന​പ​ത്രം ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കോ പ്രോ​ട്ടോ​ക്കോ​ൾ മേ​ധാ​വി​ക്കോ കൈ​മാ​റും. ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ത്ത​ല​വ​ന് കൊ​ട്ടാ​ര​ത്തി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലോ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യ​മ​ന​പ​ത്രം കൈ​മാ​റു​ന്ന​തോ​ടെ അ​ദ്ദേ​ഹം സ്ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

Tags:    
News Summary - Newly Appointed Indian Ambassador Dr. Sreekar Reddy Arrives in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.