തടവുകാരുടെ ഉൽപന്നങ്ങൾ സൂം ആപ്പിലൂടെ വാങ്ങാം
ദോഹ: തടവുകാർ നിർമിച്ച വിവിധ ഉൽപന്നങ്ങൾ വാങ്ങുന്നതിനായി പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ സൂം വഴി ഞായറാഴ്ച മുതൽ ഉൽപന്നങ്ങളുടെ വിൽപ്പന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് തടവുകാർ നിർമിച്ച ഉൽപന്നങ്ങൾ വിൽപനക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ശിക്ഷാകാലയളവിൽ തടവുകാർക്ക് നൽകുന്ന തൊഴിൽ പരിശീലനത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഉൽപന്നങ്ങൾ തയാറാക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സൂം ആപ്പ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.