ഖത്തറിന്റെ സഹായവുമായി കൊളംബിയയിലെത്തിയ സായുധ സേനയുടെ പ്രത്യേക വിമാനം

ഭൂകമ്പം; കൊളംബിയക്ക് കൈത്താങ്ങായി ഖത്തർ, അടിയന്തര വൈദ്യസഹായം നൽകി

ദോഹ: വിനാശകരമായ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട കൊളംബിയൻ ജനതക്ക് അടിയന്തര വൈദ്യസഹായവുമായി ഖത്തർ. പൂർണ്ണമായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രിയുമായി ഖത്തർ സായുധ സേനയുടെ പ്രത്യേക വിമാനം കൊളംബിയയിലെത്തി.

ദുരന്തബാധിത പ്രദേശങ്ങളിലെ തകർന്ന ആരോഗ്യ സംവിധാനങ്ങൾക്ക് പിന്തുണ നൽകാനും അടിയന്തര ചികിത്സ ഉറപ്പാക്കാനുമാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ ഫീൽഡ് ആശുപത്രി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിൽ തടസ്സമില്ലാതെ വൈദ്യസഹായം ലഭ്യമാക്കാൻ ഇത് സഹായിക്കും.

 ആശുപത്രി പ്രദേശത്ത് സ്ഥാപിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലഖ്‌വിയ) ഭാഗമായ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും നേരിട്ട് പങ്കാളികളാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ദുരന്തമുഖങ്ങളിൽ ഉടനടി സഹായമെത്തിക്കുന്ന ഖത്തറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

Tags:    
News Summary - Qatar Sends Emergency Medical Aid and Field Hospital to Colombia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.