നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​നൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച എ​ല​വേ​റ്റ് എ​ജുക്കേ​റ്റേ​ഴ്സ് അ​ധ്യാ​പ​ക

ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​നൽ സ്കൂ​ളിൽ അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി

ദോ​ഹ: അ​ധ്യാ​പ​ക​രു​ടെ പ്രൊ​ഫ​ഷ​ണ​ൽ മി​ക​വ് വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ എ​ല​വേ​റ്റ് എ​ജു​ക്കേ​റ്റേ​ഴ്സ് - അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ബ​ഷീ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ വ​ള​ർ​ച്ച​ക്ക് അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര​മാ​യ നൈ​പു​ണ്യ​വി​ക​സ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും ട്രെ​യി​ന​റു​മാ​യ ഡോ. ​ആ​സാ​ദ് ചാ​ലി​ക്കു​ഴി പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ ശൈ​ലി​ക​ൾ, അ​ധ്യാ​പ​ന​ത്തി​ലെ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം ക്ലാ​സു​ക​ൾ ന​യി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ത​ര​ണം ചെ​യ്യാ​നും, കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ കു​ട്ടി​ക​ളി​ലേ​ക്ക് അ​റി​വു​ക​ൾ എ​ത്തി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന വി​വി​ധ ആ​ക്റ്റി​വി​റ്റി​ക​ളും ച​ർ​ച്ച​ക​ളും സെ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​സ്, ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Teacher Empowerment Programme Held at Noble International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.