ദോഹ: പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അത്രമേൽ ശ്രദ്ധപുലർത്തുന്നവരാണ് ഖത്തരികൾ. അത് മുത്തുവാരൽ ആയാലും പായ്ക്കപ്പൽ ഒാട്ടമായാലും ശരി. ഫാൽക്കൻ വേട്ട എന്നത് ഖത്തരികളുെട ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കാര്യവുമാണ്. ഇതിനാൽ ഫാൽക്കനുമായി ബന്ധെപ്പട്ട നിരവധി മേളകളാണ് രാജ്യത്ത് മുറതെറ്റാെത നടക്കുന്നത്. ഏത് രാജ്യത്തായാലും പാരമ്പര്യം സൂക്ഷിക്കുകയെന്നത് പഴയതലമുറയുടെ ചുമതലയാണെന്നാണ് വെപ്പ്. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന പുതുതലമുറ ഫാൽക്കൻകാരുടെ ക്യാമ്പിലെ പങ്കാളിത്തം. ഖത്തർ അൽഗന്നാസ് സൊസൈറ്റി നടത്തിയ ക്യാമ്പിെൻറ രണ്ടാം ദിവസം 11നും 14നും ഇടയിൽ പ്രായമുള്ള 36 ഫാൽക്കൺ ഉടമകളാണ് പെങ്കടുത്തത്. ഉംസൈദിലെ സീലൈൻ സബ്ഖത്ത് മർമിയിൽ നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.