ദോഹ: യമനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനും ദക്ഷിണമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി യമൻ ഗവൺമെന്റ് നടത്തുന്ന നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ പ്രസിഡന്റ് റിയാദിൽ വിളിച്ചുചേർക്കുന്ന സമാധാന സമ്മേളനം രാജ്യത്തെ വിവിധ കക്ഷികളെ ഒരുമിപ്പിക്കാനുള്ള സുപ്രധാന നീക്കമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി റിയാദിൽ സമാധാന സമ്മേളനത്തിന് വേദിയൊരുക്കുന്ന സൗദി അറേബ്യയെ ഖത്തർ പ്രത്യേകം അഭിനന്ദിച്ചു. യമനിലെ ദക്ഷിണ മേഖലയിലുള്ള എല്ലാ വിഭാഗങ്ങളും ചർച്ചകളിൽ പങ്കെടുക്കണമെന്നും ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ഖത്തർ ആവശ്യപ്പെട്ടു. യമന്റെ ഐക്യവും പരമാധികാരവും സംരക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്.
മറ്റ് കക്ഷികളുമായി ആലോചിക്കാതെയും ചർച്ചകൾ കൂടാതെയുമെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ യമൻ ജനതയുടെ താൽപര്യങ്ങളെയും ഒത്തുതീർപ്പിനുള്ള സാധ്യതകളെയും ഇല്ലാതാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.