ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2027ലെ ഫിബ ബാസ്കറ്റ് ബാൾ ലോകകപ്പിനുള്ള രണ്ടാം യോഗ്യതാ വിൻഡോയിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച ഖത്തർ ഇന്ത്യയെ നേരിടും.
ലുസൈൽ മൾട്ടിപർപ്പസ് ഹാൾ യോഗ്യത മത്സരങ്ങൾക്ക് വേദിയാകും. തുടർന്ന് തിങ്കളാഴ്ച ഖത്തർ-സൗദി അറേബ്യ യോഗ്യത മത്സരവും ഇന്ത്യ- ലെബനൻ മത്സരവും നടക്കും. നിർണായകമായ രണ്ടാം വിൻഡോ യോഗ്യത മത്സരങ്ങൾ ആരംഭിക്കുമ്പോൾ, നിലവിൽ ഗ്രൂപ്പ് ഡിയിൽ സൗദി അറേബ്യയാണ് നാല് പോയന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.
മൂന്ന് പോയന്റുമായി ഖത്തറും ലെബനാനും ഒപ്പമാണ്. അതേസമയം ഇന്ത്യ രണ്ട് പോയന്റുമായി ഏറ്റവും പിറകിലാണുള്ളത്. ഏഷ്യൻ, ഓഷ്യാനിയ യോഗ്യതാ മത്സരങ്ങളിൽ നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്.
മത്സരങ്ങൾക്ക് മുന്നോടിയായി മുഖ്യ പരിശീലകൻ ഹകാൻ ഡെമിറിന്റെ നേതൃത്വത്തിൽ ഖത്തർ ബാസ്കറ്റ് ബാൾ ടീം തുർക്കിയയിൽ വിദേശ പരിശീലന ക്യാമ്പ് പൂർത്തിയാക്കി മികച്ച തയാറെടുപ്പോടെയാണ് ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.