വ്യാജ സന്ദേശ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്

ദോഹ: നികുതി റീഫണ്ട് തുകയുടെ പേരിൽ ലഭിക്കുന്ന വ്യാജ സന്ദേശ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ജനറൽ ടാക്സ് അതോറിറ്റി. റീഫണ്ട് അവകാശപ്പെടുന്നതോ ഡേറ്റ അപ്‌ഡേറ്റുകൾ അഭ്യർത്ഥിക്കുന്നതോ ആയ ലിങ്കുകൾ അടങ്ങിയ വ്യാജ ഇമെയിലുകളും ടെക്സ്റ്റ് മെസേജുകളും പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജനറൽ ടാക്സ് അതോറിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്.

വ്യക്തികളെ കബളിപ്പിക്കാനും അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ സന്ദേശ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പിൽ വിശദീകരിച്ചു. അത്തരം വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, വ്യക്തിഗതമോ നികുതി സംബന്ധമോ ആയ മറ്റു വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. ഔദ്യോ​ഗിക വിവരങ്ങൾക്ക് ദരീബ ടാക്സ് പോർട്ടൽ മാത്രം ആശ്രയിക്കണമെന്നും ജനറൽ ടാക്സ് അതോറിറ്റി വിശദീകരിച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാർഗങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ സ്വീകരിക്കണമെന്നും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Warning against fake message scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.