ഖത്തറിൽ മാർച്ച് ഒന്നിന് ബാങ്ക് അവധി

ദോഹ: മാർച്ച് ഒന്ന് ഞായറാഴ്ച ഖത്തറിലെ മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളും പൊതു അവധി ദിനങ്ങളും സംബന്ധിച്ച 2025 ലെ അമീരി ഉത്തരവ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ മാർച്ച് മാസത്തിലെയും ആദ്യ ഞായറാഴ്ചയാണ് ഖത്തർ സെൻ​ട്രൽബാങ്ക് അവധി നൽകുന്നത്. ഇതോടെ തുടർച്ചയായി മൂന്നു ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ചയിലെ പൊതു അവധി കൂടി ചേരുന്നതോടെ വ്യാഴാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമായിരിക്കും പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Tags:    
News Summary - Bank holiday in Qatar on March 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.