ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തപ്പോൾ

ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ വിജയികളെ തെരെഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ കാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്.

ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ കാഷ് എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ് ഔട്ടലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പ് മാർച്ച് 29 ന് നടക്കും.

ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

Tags:    
News Summary - Grand Mall Mega Promotion Winners Selected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.