യമനിന്‍്റെ ഐക്യത്തിന് എല്ലാ  പിന്തുണയും-വിദേശകാര്യ മന്ത്രി

ദോഹ:  യമന്‍ ഐക്യം നിലനിര്‍ത്തുന്നതിന് വേണ്ട എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ഉറപ്പ് നല്‍കി. യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍മഖ്ലാഫിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി നടന്നുവരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തി വരുന്നത്. 
നിയമപരമായ ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച വിദേശകാര്യ മന്ത്രി രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകണ്ടേതെന്നും അറിയിച്ചു. 
ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൂതന്‍ മുഖേനെ സുരക്ഷിതവും സമാധാനപരവുമായ പ്രശ്ന പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
 

Tags:    
News Summary - Yaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.